ആലപ്പുഴ: കളഞ്ഞുകിട്ടിയ ഒരുപവൻ സ്വർണമടങ്ങിയ പഴ്സ് തിരികെ നൽകി ട്രാഫിക് പൊലീസ്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കളർകോട് ജംഗ്ഷനിൽ വച്ചാണ് ഹോംഗാർഡ് ജോസഫിന് പഴ്സ് ലഭിച്ചത്. പഴ്സിനുള്ളിൽ ഒരുപവന്റെ ചെയിൻ, 650 രൂപ, എ.ടി.എം കാർഡ് ലൈസൻസ് എന്നിവയാണ് ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് പഴ്സിലുള്ള അഡ്രസ് പരിശോധിച്ചപ്പോൾ ആലപ്പുഴ സ്വദേശിനിയായ തൈപ്പറമ്പിൽ തസ്നീമയുടേതാണെന്ന് കണ്ടെത്തുകയും രാത്രി തന്നെ ഇവർക്ക് പഴ്സ് തിരികെ നൽകുകയുമായിരുന്നു.