cxzvxvc

ആലപ്പുഴ: മുല്ലയ്ക്കൽ വാർഡ് അഞ്ജലിയിൽ റിട്ട എസ്.ഐ കെ.എസ്.ബൈജു (65) നിര്യാതനായി. പള്ളാത്തുരുത്തി 25ാം നമ്പർ എസ്.എൻ.ഡി.പി ശാഖയ്ക്ക് കീഴിലുള്ള ഇ.ഡി.എൽ.പി സ്കൂളിന്റെ മാനേജരായിരുന്നു. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം, പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ് എക്സിക്യുട്ടിവ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് 6ന് പള്ളാത്തുരുത്തി സീറോജെട്ടിയോട് ചേർന്നുള്ള കുടുംബവീടിന് സമീപം. ഭാര്യ: ജ്യോതി ലക്ഷ്മി. മക്കൾ: അഞ്ജലി ബൈജു, ആകാശ് ബൈജു. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 10.15ന്.