sfvdgtf

ആലപ്പുഴ : സംസ്ഥാനത്ത് ഓരോ ജില്ലയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകൾക്ക് കേരളാ ബാങ്ക് ഈ വർഷം നൽകിയ എക്സലൻസ് അവാർഡിന് 2147- ാം നമ്പർ കുമാരപുരം സഹകരണ ബാങ്കിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണനിൽ നിന്ന് ബാങ്ക് പ്രസിഡന്റ് എ.കെ രാജൻ അവാർഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. സെകട്ടറി ശ്രീജിത്ത്, ഭരണ സമിതി അംഗങ്ങളായ എസ്. ഗോപി, വി.വിനോദ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന തലത്തിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ പട്ടികയിൽപ്പെട്ടതിനുള്ള ടീം കോപ്പറേറ്റീവ് നൽകിയ സഹകരണ നവരത്ന അവാർഡും കുമാരപുരം സഹകരണ ബാങ്കിന് ലഭിച്ചിട്ടുണ്ട്.