dgvdfxsfv

പത്തിയൂർ : തപാൽദിനത്തോടനുബന്ധിച്ച് പത്തിയൂർ തൂണേത്ത് ഗവ.എസ്.കെ.വി. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ പ്രവർത്തനം ശ്രദ്ധേയമായി. ദേശീയ തപാൽ ദിനമായ ഇന്നലെ കിട്ടത്തക്കവിധം ഗ്രാമചരിത്രകാരനായ പത്തിയൂർ വിശ്വന് കുട്ടികൾ കത്തുകൾ അയച്ചിരുന്നു. അദ്ദേഹത്തിന്റെ 'പത്തിയൂർ ഗ്രാമചരിത്രം' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ വായിച്ച് അതിന്റെ വായനക്കുറിപ്പ് ആണ് കുട്ടികൾ കത്തിന്റെ രൂപത്തിൽ അയച്ചത്.
ഇന്നലെ കരീലക്കുളങ്ങര പോസ്റ്റ്‌ ഓഫീസിലെ പോസ്റ്റ്‌ വുമൺ ശ്രീലക്ഷ്മി പി.ആർ കത്തുകൾ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ പത്തിയൂർ വിശ്വനെ ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത്‌ നടന്ന സംഗമത്തിൽ പോസ്റ്റ്‌ വുമൺ ശ്രീലക്ഷ്മിയെ ഉപഹാരം നൽകി അനുമോദിച്ചു. പത്തിയൂർ വിശ്വൻ കുട്ടികളുമായി സംവദിച്ചു. പ്രഥമാദ്ധ്യാപിക ഹേമലത എൽ. കെ സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർ പേഴ്സൺ സുജ എസ്, എസ്.ഷംനാദ്, നീതു പി.എ, സൂര്യ, ജി.കൃഷ്ണകുമാർ എന്നിവർ തപാൽ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എസ്.രാജലക്ഷ്മി നന്ദി പറഞ്ഞു.