photo

ചേർത്തല:കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ചുകൊണ്ടു നടത്തുന്ന വോട്ടർ പട്ടികയിലെ കൃത്രിമത്തിനെതിരെ വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സിഗ്‌നേച്ചർ കാമ്പയിൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.കടക്കരപ്പള്ളി ടൗണിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എസ്.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ.എസ്.ശരത്,കെ.ആർ.രാജേന്ദ്രപ്രസാദ്,അഡ്വ.വി.എൻ. അജയൻ,അഡ്വ.ടി.എച്ച്. സലാം,എൻ.ശ്രീകുമാർ,ജെയിംസ് ചിങ്കുത്തറ,കെ.പി. ആഘോഷ്‌കുമാർ,രാജേഷ് തോട്ടത്തറ,എ.പി.ലാലൻ,എൻ.പി.വിമൽ എന്നിവർ സംസാരിച്ചു.മണ്ഡലം പ്രസിഡന്റുമാരായ രാജേന്ദ്ര ബാബു,പി.എസ് മുരളി,കെ.ബി.റഫീഖ്, ജയിംസ് തുരുത്തേൽ,മോഹനൻ മണ്ണാശ്ശേരി,ജോൺ കുട്ടി പടാകുളം,നേതാക്കളായ രാധാകൃഷ്ണൻ തേറാത്ത്,ഹർഷൻ ജോസഫ്,പി.ആർ. പ്രകാശൻ,സജീവൻ പുത്തൻതറ,അനിൽ ലാൽ,സതി അനിൽകുമാർ, എന്നിവരുടെ നേതൃത്വത്തിൽ കണ്ടമംഗലം ക്ഷേത്രത്തിനു സമീപത്തു നിന്ന് നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായിട്ടാണ് സമ്മേളന സ്ഥലത്തേക്ക് എത്തിയത്.