കായംകുളം : കായംകുളം നഗരസഭ വികസന ശില്പശാല വിഷൻ 2050 13 ന് ഉച്ചയ്ക്ക് 2 ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉള്ള വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിന് വേണ്ടിയിട്ടാണ് ഈ ശില്പശാല സംഘടിപ്പിക്കുന്നത്.