uroos-mubarak

മാന്നാർ: ഇരമത്തൂർ മുഹിയിദ്ദീൻ ജുമാ മസ്ജിദിന്റെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുള്ളാഹിൽ ഹള്റമി തങ്ങളുടെ ഉറൂസ് മുബാറക്കിന് കൊടിയേറി. 16 ന് സമാപിക്കും. ഇന്നലെ ജുമുഅ നിസ്കാരാനന്തരം കൊടിമര ഉദ്ഘാടനവും പതാക ഉയർത്തലും കൂട്ട സിയാറത്തും നടന്നു. അസ്സയ്യിദ് ഹുസൈൻ ചാലിശ്ശേരി തങ്ങൾ നേതൃത്വം നൽകി. ചീഫ് ഇമാം ഡോ.മുഹമ്മദ് ജാബിർ അഹ്സനി, അസി.ഇമാം അൻവർഷ മന്നാനി, ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് അജിത്ത്, വൈസ് പ്രസിഡന്റ് എം.ഇ റഷീദ്, ജനറൽ സെക്രട്ടറി പി.വൈ ബഷീർ, ജോ.സെക്രട്ടറി ഷംഷാദ് ചക്കുളത്ത്, ട്രഷറർ അബ്ദുൽ സമദ്, കമ്മിറ്റിയംഗങ്ങളായ ഹാരിസ് സുബൈർ, മുഹമ്മദ് കബീർ, അബ്ദുൽ റഹീം ചക്കുളത്ത്, നിയാസ് ചക്കുളത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് രാവിലെ 9 മുതൽ ഖത് മുൽ ഖുർആൻ തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, രാത്രി ഏഴിന് മൗലിദ് പാരായണം എന്നിവ നടക്കും. നാളെ മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികളും സർട്ടിഫിക്കറ്റ് വിതരണവും 13 ന് അൻവർഷാ മന്നാനി നേതൃത്വം നൽകുന്ന ഖിറാഅത്ത് പ്രകീർത്തന സദസ്, 14ന് പ്രഭാഷണം ഡോ.മുഹമ്മദ് ജാബിർ അഹ്സനി, 15ന് അബ്ദുള്ള ജൗഹരി നേതൃത്വം നൽകുന്ന ബുർദ മജ്‌ലിസ്. സമാപന ദിവസമായ 16ന് വൈകിട്ട് 4.30ന് ദിഖ്ർ ജാഥ, രാത്രി 7ന് ആത്മീയ പ്രഭാഷണം, എട്ടിന് ദിക്റ് ഹൽഖയും പ്രാർത്ഥന സദസും അസയ്യിദ് പൂക്കോയ തങ്ങൾ ബാഖവി അൽ ഹൈദ്റൂസി നേതൃത്വം നൽകും. തുടർന്ന് അന്നദാനത്തോടെ സമാപിക്കും.