കായംകുളം: കേന്ദ്രസർക്കാരിന്റെ വോട്ട് കൊള്ളക്കെതിരെ രാഹുൽഗാന്ധി നടത്തിവരുന്ന വോട്ട് ചോരി ക്യാമ്പയിന് പിന്തുണയുമായി മഹിളാ കോൺഗ്രസ് ഒപ്പുശേഖരണം തുടങ്ങി. ജില്ലയിലെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. ബ്ലോക്ക് തല ക്യാമ്പയിന്റെ ഉദ്ഘാടനം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ കായംകുളം ബ്ലോക്കിൽ നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ചിറപ്പുറത്തു മുരളി മുഖ്യ പ്രഭാഷണം നടത്തി.