കായംകുളം: ശബരിമലയിലെ സ്വർണം മോഷ്ടിച്ച ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല നടത്തി. കെ.പി.സി.സി സെക്രട്ടറി ഈ.സമീർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ആമ്പക്കാട്ട് സുരേഷ് അധ്യക്ഷത വഹിച്ചു.ഏവൂർ മോഹനൻ, എൻ.രാജശേഖരൻ പിള്ള,കെ.രാജേന്ദ്രകുമാർ,എം.കൃഷ്ണപ്രസാദ്,ടി.അനിൽകുമാർ,മാടവന ഷാജി, ഏവൂർ ശ്രീജിത്ത്,കൊരമ്പല്ലി ബാബു,മനോജ് ഏവൂർ,ശ്രീലേഖ അനിൽകുമാർ, രാജീവ് വലിയത്ത്തുടങ്ങിയവർ സംസാരിച്ചു.