മാന്നാർ: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മാന്നാർ മീഡിയ സെന്റർ പ്രസിഡന്റുമായിരുന്ന സാജു ഭാസ്കറിന്റെ അനുസ്മരണം മാന്നാർ മീഡിയ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.30 ന് മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള വ്യാപാര ഭവനിൽ നടക്കും. അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മാന്നാർ മീഡിയ സെന്റർ വൈസ് പ്രസിഡന്റ് ഇക്ബാൽ അർച്ചന അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.