
വള്ളികുന്നം: മുറിച്ച് മാറ്റുന്നതിനിടെ റബർ മരം തലയിൽ വീണ് വീട്ടമ്മ മരിച്ചു. വള്ളികുന്നം നാലാം വാർഡ് പടയണിവെട്ടം നെടിയത്ത് പരേതനായ കേശവൻപിള്ളയുടെ മകൾ തുളസിയമ്മ (66) ആണ് മരിച്ചത്. ഇന്നലെ പകൽ 11.50നായിരുന്നു അപകടം. മൃതദേഹം വെട്ടിക്കോട്ട് സെന്റ് തോമസ് മിഷൻ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. വള്ളികുന്നം പൊലീസ് കേസെടുത്തു. മകൻ: ശ്രീമോൻ (ബി.ജെ.പി ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറി).