
ചാരുംമൂട് : പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ താമരക്കുളം ഗ്രാമപഞ്ചായത്ത് ഇരപ്പൻപാറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു. വാർഡ് മെമ്പർ ആത്തുക്കാ ബീവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ജ്യോതിഷ് പഞ്ചായത്തംഗങ്ങളായ ടി.മന്മമഥൻ, സുരേഷ് കോട്ടവിള,ശോഭ സജി, റഹ്മത്ത് റഷീദ് ആര്യ ആദർശ് , അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.