മാവേലിക്കര: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ മാവേലിക്കര ടൗൺ കൊറ്റാർകാവ് ഏരിയയുടെ നേതൃത്വത്തിൽ കുടുംബമേള സംഘടിപ്പിച്ചു. ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ്പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. കെ.പത്മാകരൻ, ഇ.മാധവശർമ്മ, പി.എസ്.ഗ്രേസി, പി.ജെ.ആന്റണി, പി.ജി.രമയമ്മ എന്നിവർ സംസാരിച്ചു. ഏരിയ ജോ.സെക്രട്ടറിമാരായ കെ.രവി സ്വാഗതവും വി.ശങ്കരൻകുട്ടി നന്ദിയും പറഞ്ഞു.