budhanoor-

മാന്നാർ: ശബരിമലയിൽ സ്വർണം മോഷണം പോയതായി വ്യക്തമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് സർക്കാരിലെ പലർക്കും പങ്കുള്ളതു കൊണ്ടാണെന്ന് കെ.പി.സി.സി. സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ആരോപിച്ചു . ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബുധനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ആർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. അശോകൻ, ടി.കെ.രമേശൻ, ആർ.വിശ്വനാഥൻ, വി.സി. കൃഷ്ണൻകുട്ടി, ബിജുഡാനിയേൽ, ലേഖമോഹൻ, സി.ബി.പ്രസന്നൻ, സാബു ചക്കലേത്ത്, ഗോപി മാനങ്ങാടി, മധുകുമാർ, വർഗീസ് ദാനിയേൽ, കെ.എസ്. ഓമനക്കുട്ടൻ ഗംഗാധരൻ പിള്ള, മോൻസി, ഇന്ദുസതീഷ് കൃഷ്‌ണേന്ദു തുടങ്ങിയവർ സംസാരിച്ചു.