മാവേലിക്കര: കേരള സംസ്ഥാന വൈദ്യുതി ബോർഡിലെ ജീവനക്കാരേയും പെൻഷൻകാരേയും കരാർ തൊഴിലാളികളേയും ബാധിക്കുന്ന കാതലായ ആവശ്യങ്ങളിൽ സി.എം.ഡിയും നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് നേതൃത്വമായി നടന്ന ചർച്ചയിലെ തീരുമാനങ്ങൾ ഫുൾ ബോർഡ് മീറ്റിംഗിൽ അട്ടിമറിക്കപ്പെട്ടതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണയും സമര പ്രഖ്യാപന കൺവെൻഷനും നടത്തി. മാവേലിക്കര ഇലക്ട്രിസിറ്റി ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണയും സമരപ്രഖ്യാപന കൺവെൻഷനും കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി.ഒ.എ നേതാവ് റജിമോഹൻ അദ്ധ്യക്ഷനായി. കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ.മോഹനൻ ഉണ്ണിത്താൻ, വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി എ.അനിൽകുമാർ, വർക്കേഴ്സ് ഫെഡറേഷൻ ഡി.വിഷൻ സെക്രട്ടറി പി.ജയദേവ്, വർക്കേഴ്സ് അസോസിയേഷൻ വനിതാ വിഭാഗം ജില്ലാ കൺവീനർ ഷെഹന എന്നിവർ സംസാരിച്ചു.