
അരൂർ: ദുരന്തമുഖങ്ങളിൽ പീഡനമനുഭവിക്കുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരൂർ മഹല്ല് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ റാലി നടത്തി. മഹല്ല് ഖത്തീബ് സയ്യിദ് യാസീൻ ഐദ്രൂസി, മഹല്ല് പ്രസിഡന്റ് പി.പി.മക്കാർ ഹാജി, സെക്രട്ടറി എ.എം.എം.ഷെരീഫ്, മുസ്തഫാ സഖാഫി, സജു മക്കാർ, അബുബക്കർ ഫൈസി, സത്താർ, വിവിധ മഹല്ല് ഖത്തിബ്മാർ, മഹൽ പ്രസിഡന്റുമാർ, സംഘടനാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.