
മാന്നാർ: സ്പോർട്സിനെയും സൗഹൃദത്തെയും സേവനപ്രവർത്തനങ്ങളെയും മുൻനിർത്തി മാന്നാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മാന്നാർ കളിക്കളം ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ പുതിയ ജേഴ്സി പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വൽസല ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുജാത മനോഹരൻ, സലിം പടിപ്പുരയ്ക്കൽ, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ, ശാന്തിനി ബാലകൃഷ്ണൻ, ക്ലബ് ഭാരവാഹികൾ, അംഗങ്ങൾ, കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.