k-kaladharan


മാന്നാർ: 1227-ാം നമ്പർ ചെന്നിത്തല പഞ്ചായത്ത് റെസിഡന്റ്സി വെൽഫെയർ കോ-ഓപറേറ്റീവ് സൊസൈറ്റി ഭരണ സമിതിയിലേക്ക് സി.പി.എം പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ കലാധരൻ, ബെറ്റ്‌സി ജിനു, ഡോ.ടി.എ സുധാകരക്കുറുപ്പ്, ഇ.എൻ നാരായണൻ, കെ.സുരേഷ് കുമാർ, അജിത കുമാരി, കെ.അജയകുമാർ, രാജി ശ്രീകുമാർ, ഗോപു, സരിത സജീവ്, പി.കെ ജയപ്രശാന്ത്, ബിജു ജോൺ, എൻ.പുഷ്പരാജ് എന്നിവരുൾപ്പെട്ട പാനലാണ് എതിരില്ലാതെ വിജയിച്ചത്. പ്രസിഡന്റായി കെ.കലാധരനെ തിരഞ്ഞെടുത്തു.