
ചേർത്തല: 79-ാമത് പുന്നപ്ര–വയലാർ വാർഷിക വാരാചരണത്തിന്റെ വയലാറിലെ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രവാരാചരണ കമ്മിറ്റി രൂപീകരിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. സി.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.പ്രസാദ്,എ.എം.ആരീഫ്,മനു സി.പുളിക്കൽ,ടി.ടി.ജിസ്‌മോൻ,എൻ. എസ്.ശിവപ്രസാദ്,എം.കെ.ഉത്തമൻ,എൻ.പി.ഷിബു,ബി. വിനോദ്, പി.എം.അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.സി.സിദ്ധാർത്ഥൻ (പ്രസിഡന്റ്),എൻ.പി.ഷിബു(സെക്രട്ടറി) ഉൾപ്പെടെ 501 അംഗ കമ്മിറ്റിയേയും തീരുമാനിച്ചു.