obit

ചേർത്തല: സംഘർഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 11ാം വാർഡ് ഇലഞ്ഞിയിൽ ഭാഗം ചാരക്കാപറമ്പ് ദേവിപ്രസാദ് (61) ആണ് മരിച്ചത്.കഴിഞ്ഞ 30ന് 11ാം മൈലിന് പടിഞ്ഞാറ് പി.എസ്.കവലയ്ക്ക് സമീപം പ്രദേശ വാസികളായ രണ്ട് പേർ തമ്മിൽ സംഘർഷം നടക്കുന്നതിനിടെയാണ് ദേവീ പ്രസാദിന് പരിക്കേറ്റത്.നാടക കലാകാരനായ ദേവി​പ്രസാദ് നിലവിൽ ലോട്ടറി വിൽപ്പന നടത്തി​ വരി​കയായിരുന്നു.പരിക്കേറ്റ പ്രസാദ് ചികിത്സയിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച വൈകിട്ട് മരിച്ചു. അർത്തുങ്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി.ജി.മധു പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ:ലത.മകൾ:ശ്രീക്കുട്ടി (ഗ്രാമീൺ ഡാക് സേവക്,മാരാരിക്കുളം പോസ്റ്റ് ഓഫീസ്).മരുമകൻ: ആദിത്ത്.