ആലപ്പുഴ: കെ.ആർ.എഫ്.ബി യിൽ നിന്ന് 17.825 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ പുനർനിർമ്മിച്ച നാൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 15ന് വൈകിട്ട് 6ന് ഉദ്ഘാടനം ചെയ്യും. വിനോദ സഞ്ചാര വകുപ്പ് 22.50 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതി കനാൽക്കര സൗന്ദര്യവൽക്കരണത്തിന്റെ
നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനാകും. എച്ച്.സലാം എം.എൽ.എ സ്വാഗതം പറയും. കെ.സി. വേണുഗോപാൽ എം.പി മുഖ്യാഥിതിയാകും. നഗരസഭാ അധ്യക്ഷ കെ.കെ ജയമ്മ, ജില്ലാ കളക്ടർ അലക്സ് വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.