ambala

അമ്പലപ്പുഴ: മാലിന്യ മുക്ത നവകേരളം കർമ്മ പരിപാടിയുടെ ഭാഗമായി ഇ- മാലിന്യശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ നടന്നു. യോഗം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി. ജില്ലാ ശുചിത്വമിഷൻ, നവ കേരള മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവരുടെ സഹകരണത്തോടെയാണ് മാലിന്യം ശേഖരിക്കുന്നത്. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലും ഇന്നുകൊണ്ട് ഇ- മാലിന്യ ശേഖരണം പൂർത്തിയാക്കും. തദ്ദേശസ്വയം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് മാത്യു, ക്ലീൻ കേരള സെക്ടറൽ ഓഫീസർമാരായ ജയൻ.എസ്, ലിജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ ഷാജി,​ ബ്ലോക്ക് പഞ്ചായത്ത് അംഗം സതീരമേശൻ,​ ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി ഷൈജി എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ജോഷി സെബാസ്റ്റ്യൻ സ്വാഗതവും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജൂഡി നന്ദിയും പറഞ്ഞു.