ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്‌ഡലത്തിൽ പൂർത്തിയായി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും വികസന മഹോത്സവമെന്നപേരിൽ ഇന്ന് മുതൽ 31വരെ നടക്കും.മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, കെ.രാജൻ, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ.കേളു.റോഷി അഗസ്‌റ്റിൻ, ആർ.ബിന്ദു, വി.അബ്ദുൽ റഹ്മാൻ എന്നിവർ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്ന് എച്ച്.സലാം എം.എൽ.എ അറിയിച്ചു. വികസന മഹോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വലിയകുളം മൈതാനിയിൽ മന്ത്രി കെ.രാജൻ നിർവ്വഹിക്കും.