
അമ്പലപ്പുഴ: തെരുവുമക്കളുടെ അഭയകേന്ദ്രമായ ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന്റെ 76 - മത് ജന്മദിനാഘോഷം ജീവനക്കാരും അന്തേവാസികളും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ചു. കുർബാനയ്ക്ക് ആൻസൺ അറുകുലശ്ശേരിൽ കാർമ്മികത്വം വഹിച്ചു. തുടർന്ന് ശാന്തി ഭവൻ സർവോദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേക്കുമുറിച്ചു. അന്തേവാസികൾക്ക് മധുരവിതരണവും നടന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി .സൈറസ്, ചലച്ചിത്രതാരങ്ങളായ പുന്നപ്ര അപ്പച്ചൻ, പുന്നപ്ര മഹാദേവൻ, സാംസ്ക്കാരിക പ്രവർത്തകരായ ബി.ജോസുകുട്ടി, കൈനകരി അപ്പച്ചൻ, മാദ്ധ്യമപ്രവർത്തകരായ എം. സന്തോഷ് കുമാർ, മാത്യൂസ് പുന്നപ്ര, അജിത് അമ്പലപ്പുഴ,പുന്നപ്ര നാലുപുരക്കൽ ക്ഷേത്രം ഭാരവാഹികൾ, ബ്രദർ മാത്യു ആൽബിന്റെ ബന്ധുമിത്രാദികൾ, ശാന്തിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.