
ആലപ്പുഴ:ആക്ഷേപങ്ങൾക്ക് ഇടവരുത്താതെ എല്ലാവരെയും ചേർത്തുനിർത്തിയ മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകപരമാണെന്ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു.മാരാരിക്കുളം തെക്ക് പഞ്ചായത്ത് വികസന സദസിന്റെ ഉദ്ഘാടനം മാരൻകുളങ്ങര ക്ഷേത്രം ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് പി.പി സംഗീത അദ്ധ്യക്ഷയായി. പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ചേർന്ന് നിർവഹിച്ചു. അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയും ലൈഫ് ഭവനപദ്ധതി താക്കോൽ ദാനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകനും നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനം കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി കെ.സാബുമോനും സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ റിസോഴ്സ് പേഴ്സൺ ജി.വിനോദ്കുമാറും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ഷാജി ഓപ്പൺ ഫോറം നയിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ.റിയാസ് സംസാരിച്ചു.