ambala

അമ്പലപ്പുഴ: ലെൻസ് ഫെഡ് അമ്പലപ്പുഴ യൂണിറ്റ് സമ്മേളനം ഹോട്ടൽ കോറൽ ഹൈറ്റ്സിൽ നടന്നു. സമ്മേളനം അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാബാലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സൈനു.ബി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം പി.ജയലളിത മുഖ്യാതിഥിയായി. ഭാരവാഹികൾ: സൈനു.ബി(പ്രസിഡന്റ്), മോബിൻ.എം (സെക്രട്ടറി), മഞ്ജുമോൾ (ട്രഷറർ).