
ആലപ്പുഴ: ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ ആൻഡ് പാലയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ലോക ഹോസ്പീസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി. കരുണാലയ ഹോസ്പീസിൽ നടന്ന ചടങ്ങ് ഡോ. ആർ. പ്രഭാഷ് ഉദ്ഘാടനം ചെയ്തു. വീൽ ചെയറും, ശുചീകരണ സാമഗ്രികളും ഹോസ്പീസ് ചുമതല വഹിക്കുന്ന സിസ്റ്റർ ലിറ്റൽ മേരിക്ക് കൈമാറി. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. പി.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. സുനിൽ ജോർജ്, ഷഫീഖ് പാലയേറ്റീവ്, ജോസ്മി, ടിസ, ടോമിച്ചൻ മേത്തശ്ശേരി, മുജീബ് അസീസ്, ലത്തീഫ് വയലാർ തുടങ്ങിയവർ സംസാരിച്ചു