
ആലപ്പുഴ: ചേർത്തല കെ.ഇ കാർമ്മൽ സി.എം.ഐ സ്കൂളിന്റെ നേതൃത്വത്തിൽ മൂന്നാമത് മെഗാ ഡ്രോയിംഗ് ആൻഡ് കളറിംഗ് മത്സരം സംഘടിപ്പിച്ചു. ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പി.പി. ചിത്തരഞ്ജൻ എം.എൽ.എയും നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മയും ചേർന്ന് മത്സരം ഉദ്ഘാടനം ചെയ്തു.പങ്കെടുത്ത എല്ലാകുട്ടികൾക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. മത്സരഫലം 31ന് സ്കൂൾ വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കും. 5000, 3000, 2000 രൂപയുടെ സമ്മാനങ്ങൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർത്ത് ലഭിക്കും. സ്കൂൾ പ്രിൻസിപ്പൾ ഫാ.ഡോ.സാംജി വടക്കേടം, സ്കൂൾ മാനേജർ ഫാ.പോൾ തുണ്ടുപറമ്പിൽ, ബർസാർ സനു വലിയവീട്, കോ-ഓർഡിനേറ്റേർമാരായ രൂപ അനീഷ്, സബിത സാജു, എം.കെ. ജേക്കബ്, പി.ടി.എ പ്രസിഡന്റ് പി.പി. അഭിലാഷ്, സെക്രട്ടറി റോക്കി തോട്ടുങ്കൽ, മീഡിയ പേഴ്സൺ സന്തോഷ് ഷണ്മുഖൻ, കൗൺസിലർമാരായ പ്രേംജി, വിനീത, ബിന്ദുതോമസ്, കവിത എന്നിവർ സംസാരിച്ചു.