school

ആലപ്പുഴ: ക്ലാസ് മുറികൾ ഹൈടെക് ആവുക മാത്രമല്ല അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങളും ലാബുകളും ലൈബ്രറികളും കളിസ്ഥലങ്ങളും ഒരുക്കി ലോകോത്തര വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അരൂർ മണ്ഡലത്തിൽ ദലീമ ജോജോ എം.എൽ.എയുടെ ആസ്തി വികസനഫണ്ടും സംസ്ഥാന സർക്കാർ ഫണ്ടും വിനിയോഗിച്ച് നടത്തിയ വികസന പദ്ധതികളുടെ 'വികസനോത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത മുഖ്യപ്രഭാഷണം നടത്തി. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ബി. ഷിബു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.ഇ. കുഞ്ഞുമോൻ, അംബിക ശശിധരൻ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, സ്ഥിരംസമിതി അദ്ധ്യക്ഷ രാജി മോൾ, തൈക്കാട്ടുശേരി പഞ്ചായത്ത് അംഗം ഡി. വിശ്വംഭരൻ, ഹാർബർ എൻജിനിയറിംഗ് എക്‌സിക്യൂട്ടീവ് എൻജിനിയർ എം.പി. സുനിൽ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ റംല ബീവി, എ.ഇ.ഒ പി. ഹെലൻ കുഞ്ഞ്, പി.ടി.എ പ്രസിഡന്റുമാരായ എൻ. മനോജ്, ജെ. സത്താർ, ഭവ്യ രജീഷ്, തളിയാപറമ്പ് ഗവ. എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക എം.എസ്. ബിനിമോൾ തുടങ്ങിയവർ സംസാരിച്ചു.