
മുഹമ്മ: ഐ.സി.ഡി.എസ് മുഹമ്മ പഞ്ചായത്ത് കമ്മിറ്റി ദേശീയപോഷക മാസാചരണ പരിപാടിയുടെ ഭാഗമായി നടത്തിയ ഭക്ഷ്യമേള ശ്രദ്ധേയമായി.പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു മേള ഉദ്ഘാടനം ചെയ്തു. നാട്ടിൻപുറങ്ങളിലെ പോഷക മൂല്യമുള്ള ഭക്ഷ്യ വസ്തുക്കളെ കുറിച്ച് സമൂഹത്തിന് അറിവ് നൽകാൻ ഇത്തരം മേളകൾ പര്യാപ്തമാണെന്ന് അവർ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ..ടി. റെജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.എസ്. ദാമോദരൻ, പി. എ. നസീമ, ഷെജിമോൾ സജീവ്, സി.ഡി.എസ് ചെയർപേഴ്സൺ സേതുഭായി, ദീപ അജിത് കുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ആശ്വതി എന്നിവർ സംസാരിച്ചു.