s

ആലപ്പുഴ: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് ആൽഫ പാലിയേറ്റീവ് കെയർ നടത്തിയ വാക്കത്തോൺ മുഹമ്മദൻസ് ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിൽ പ്രിൻസിപ്പൽ ജയശ്രീ ഫ്ളാഗ് ഓഫ് ചെയ്തു. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂറുദീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആൽഫ വിഷൻ 2030 സ്റ്റേറ്റ് കോർഡിനേറ്റർ അംജിത്ത്കുമാർ ആമുഖപ്രഭാഷണം നടത്തി. ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ സിമി ഷാഫിഖാൻ സംസാരിച്ചു.

സമാപന സമ്മേളനം ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു.