
അമ്പലപ്പുഴ : കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ റോഡിൽ വില്ലേജ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം ലിജു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബാഹു, സി.പ്രദീപ്,എം.എച്ച്. വിജയൻ, എ.ആർ. കണ്ണൻ,എം .വി .രഘു,ആർ.ശ്രീകുമാർ,എൻ.ഷിനോയ്, എം.ബൈജു, സീനോ വിജയരാജ്, പി.കെ.മോഹനൻ, എം. റഫീഖ്, ജി.രതീഷ്,ഹസൻ പൈങ്ങാമഠം, പി.വി.ഷാജി,രാഘവൻ പിള്ള, എം.സോമൻ പിള്ള,സുഷമ മോഹൻദാസ്, എം.പി .മുരളീ കൃഷ്ണൻ,തോമസ് മുട്ടശ്ശേരി,ഗിരീഷ് വിശ്വഭരൻ, നായിഫ് നാസർ, ഉണ്ണികൃഷ്ണൻ പുത്തൻമഠം, പി.സി. അനിൽകുമാർ, ഡി.പി .ബാബു,പി.എ .കുഞ്ഞുമോൻ, നജീഫ് അരീശ്ശേരി,എം.എ.ഷഫീക്, എ. മുഹമ്മദ് കുഞ്ഞ്,അമ്മിണി വിജയൻ,പ്രസന്ന കുഞ്ഞുമോൻ,ഷാഹിത പുറക്കാട്, രാജേശ്വരി,ഷീബ മുഹമ്മദ് തുടങ്ങിവർ സംസാരിച്ചു.