
കുട്ടനാട്: ഇരുവൃക്കകളും തകരാറിലായ പ്രവാസിയായ ഗൃഹനാഥൻ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. തലവടി പഞ്ചായത്ത് കോയിപറമ്പിൽ കെ.സി.ഷിബുവാണ്(53) സഹായം തേടുന്നത്. ഷിബുവിന് വിദേശത്ത് വച്ച് ഹൃദയസംബന്ധമായ അസുഖം പിടിപെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് അന്ന് ജീവൻ രക്ഷിച്ചെങ്കിലും വീണ്ടും ആരോഗ്യനില വഷളായി. തുടർന്ന് നാട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലായതായി അറിയുന്നത്. ഇപ്പോൾ ഡയാലിസസിന് വിധേയനായാണ് ജീവൻ നിലനിറുത്തുന്നത് . വീട് വയ്ക്കുവാനായി ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടികളുമായി രംഗത്ത് എത്തി. വൃദ്ധയായ മാതാവും മറ്റുള്ളവരും അടങ്ങിയ കുടുംബത്തിന് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ആവശ്യമായ തുക കണ്ടെത്താനാകാതെ പ്രതിസന്ധി നേരിടുകയാണ്. ഭാര്യ ബിന്ദു സെയിൽസ് ഗേളായി ജോലി നോക്കിവരുകയായിരുന്നു. ഷിബുവിനെ പരിചരിക്കുവാനായി വീട്ടിൽ നിൽക്കേണ്ടി വന്നതോടെ ആ വരുമാനവും നിലച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഈ കുടുംബത്തിന് ഇനി പിടിച്ചുനിൽക്കണമെങ്കിൽ നല്ലവരായ ആളുകളുടെ സഹായം കൂടിയേ കഴിയു. അതിനായി ഐ.ഒ ബി നീരേറ്റുപുറം ബാങ്കിൽ 06090100014610 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ് .എസ് .സി.ഐ- ഒബിഎ0000609. ഗൂഗിൾ പേ നമ്പർ 9947993081.