മാവേലിക്കര: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് വഴുവാടി യൂണിറ്റിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും മാവേലിക്കര നഗരസഭ ചെയർമാൻ നൈനാൻ.സി.കുറ്റിശേരിൽ ഉദ്ഘാടനം ചെയ്തു. പി.ജി.സുരേഷ് കുമാർ അധ്യക്ഷനായി. മാവേലിക്കര താലൂക്ക് പ്രസിഡന്റ് എസ്.മുരളീധര കൈമൾ മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.രാജേന്ദ്രൻ നായർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല, വാർഡ് മെമ്പർ മഹേഷ് വഴുവാടി, എസ്.പങ്കജാക്ഷൻ പിള്ള, എ.ജാഫർകുട്ടി, എസ്.വിജയൻപിള്ള, അമ്പിളി ഷാജി, ക്യാപ്റ്റൻ എം.രാജു, കെ.ജി.കോശി, മധുസൂധനൻ നായർ, എം.രാജൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.