cong

ആലപ്പുഴ: ഷാഫി പറമ്പിൽ എം.പിയെ മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആലപ്പുഴ നോർത്ത്, സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എം.ലിജു, എ.എ. ഷുക്കൂർ, ബ്ലോക്ക് പ്രസിഡന്റുരായ ജി. സഞ്ജീവ് ഭട്ട്, കെ.എ.സാബു, അഡ്വ.പി.ജെ. മാത്യു, സുനിൽ ജോർജ്, ടി.വി. രാജൻ, ബഷീർ കോയാപറമ്പൻ, എസ്.ഗോപകുമാർ, എ.കബീർ, കെ.നൂറുദ്ദീൻ കോയ,സോളമൻ പഴമ്പാശേരി,റഹ്മത്ത്, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ഷോളി സിദ്ധകുമാർ, സീനത്ത് നാസർ. ബി. റഫീഖ്, മാർട്ടിൻ, ഷിജു താഹ, ബെർളി, ഷാജി ജോസഫ്, കെ. വേണുഗോപാൽ, വയലാർ ലത്തീഫ് എന്നിവർ നേതൃത്വം നല്കി.