vxcfbxcvb

അരൂർ : ഷാഫി പറമ്പിൽ എം.പിയെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചു അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട്ടിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ. ഉമേശൻ ,കെ. രാജീവൻ ബി.ജനാർദ്ദന്ദൻ , പി .മേഘനാഥ്. എം.കമാൽ, വി.ജി.ജയകുമാർ യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ സി.കെ.രാജേന്ദ്രൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പി.എ അൻസാർ. പി.എക്എസ്.തങ്കച്ചൻ കെ.ജെ.ബാബു ,ജോയി കൈതക്കാട്,കെ അജിത്കുമാർ വി.എ. ഷെറീഫ്,സി.ഒ.ജോർജ് പഞ്ചായത്തുപ്രസിഡൻ്റ് മോളിരാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു .