അമ്പലപ്പുഴ: 79-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി18 മുതൽ 20വരെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. 18 ന് രാവിലെ 10 ന് എൽ .പി, യു. പി , എച്ച് .എസ് വിഭാഗം വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, 11.30 ന് വാട്ടർ കളർ പെയിന്റിംഗ്, ഉച്ചയ്ക്ക് 1.30ന് യു .പി, എച്ച്. എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ഉപന്യാസരചന, വൈകിട്ട് 3 ന് കഥാരചന, 4.30ന് യു.പി, എച്ച്.എസ്, എച്ച്. എസ്.എസ് വിഭാഗത്തിന് കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കും. പുന്നപ്ര പി .കെ .സി സ്മാരക ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് നാടക സംവിധായകൻ ജോബ് മഠത്തിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. 19 ന് രാവിലെ 9.30 ന് പി. കെ.സി സ്മാരക ഓഡിറ്റോറിയത്തിൽ എൽ. പി, യു .പി, എച്ച് .എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി കവിത പാരായണം, ഉച്ചയ്ക്ക് 1.30ന് യു.പി, എച്ച്.എസ്, എച്ച് .എസ് .എസ് വിഭാഗം വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം.വൈകിട്ട് 4 ന് യു.പി, എച്ച് .എസ്, മുതിർന്നവർ എന്നിവർക്കായി ക്വിസ് മത്സരം നടത്തും. വൈകിട്ട് 6. 30ന് കൈകൊട്ടിക്കളി . 20 ന് രാവിലെ 9.30 ന് രക്തസാക്ഷി നഗറിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ലളിതഗാനം, കുട്ടികൾക്കും മുതിർന്നവർക്കുമായി വിപ്ലവഗാനം .15 വയസിൽ താഴെയും മുകളിലുമായുള്ള വിഭാഗങ്ങളിൽ മാപ്പിളപ്പാട്ട്, നാടൻപാട്ട് . പങ്കെടുക്കുന്നവർ 14 ന് വൈകിട്ട് 5 ന് മുമ്പ് 9495528421 എന്ന വാട്സ്ആപ് നമ്പരിൽ പേര്, വിലാസം, സ്കൂൾ, ഫോൺ നമ്പർ എന്നിവയോടെ രജിസ്റ്റർ ചെയ്യണം.