വള്ളികുന്നം: സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കഴിഞ്ഞ അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യാനും വിലയിരുത്താനുമായി വളളികുന്നം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വികസന സദസ് ഇന്ന് രാവിലെ 10ന് ചൂനാട് ഹിബാസ് കൺവെൻഷൻ സെന്ററിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ എം.എസ്. അരുൺകുമാർ എം.എൽ.എ സദസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി പ്രോഗസ് റിപ്പോർട്ട് പ്രകാശനം നിർവ്വഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജനപ്രതിനനിധികളെയും നിർവഹണ ഉദ്യോഗസ്ഥരെയും ആദരിക്കും.ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി സി.വി അജയകുമാർ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും. റിസോഴ്സ് പെഴ്സൺ ജയൻ പഞ്ചായത്ത് ഭരണ നേട്ടങ്ങൾ അവതരിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറി ശ്രീദേവി.ആർ, എൻ.എസ് സലിംകുമാർ, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ കെ.വി അഭിലാഷ് കുമാർ,അ‌ഡ്വ.കെ. വിജയൻ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനി പ്രഭാകരൻ, ജെ. രവീന്ദ്രനാഥ്, റയിഹാനത്ത് തുടങ്ങിയവർ ആശംസാപ്രസംഗം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻ കുമാർ സ്വാഗതവും പഞ്ചായത്ത് അസി.സെക്രട്ടറി സുരേഷ് നന്ദിയും പറയും.