കുട്ടനാട് : കുട്ടനാട് താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാവാലം എൻ. എസ് എസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ സംഘടിപ്പിച്ച ഇന്ത്യൻ ഭരണഘടന സെമിനാർ രാമങ്കരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജ്യോതിലക്ഷമി അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. സത്യദാസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.സുധീപ് വി.നായർ ക്ലാസ് നയിച്ചു. എച്ച് .എം പ്രിയ. സി.നായർ, സൂപ്രണ്ട് ശ്രീകുമാർ, കോടതി ജീവനക്കാരായ എം.ബിനുമോഹൻ, അതുൽ അശോക്, സെക്രട്ടറി ശൈല ബീവി, പി. ടി. എ പ്രസിഡന്റ് ബി. അരുൺ എന്നിവർ സംസാരിച്ചു. ലിയോ ജോസഫ് സ്വാഗതവും പ്രസിഡന്റ് എസ് സന്ദീപ് നന്ദിയും പറഞ്ഞു.