ആലപ്പുഴ: പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പുന്നപ്ര ഡോ.അംബേദ്‌കർ മെമ്മോറിയൽ ഗവ. മോഡൽ റെസി. സ്‌കൂളിൽ നടക്കും. രാവിലെ 9. 30ന് സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. എസ്. താഹ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. അമ്പലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.