ആലപ്പുഴ: നീലംപേരൂർ പഞ്ചായത്തിലെ വികസന സദസ് ഇന്ന് തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ചക്കച്ചംപാക്ക എസ്.എൻ.ഡി.പി യോഗം ഹാളിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ തങ്കച്ചൻ അദ്ധ്യക്ഷനാകും. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി രാജേശ്വരി പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം നിർവഹിക്കും. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ബിൻസ് സി.തോമസ് മുഖ്യാതിഥിയാവും. ചമ്പക്കുളം പഞ്ചായത്ത് സെക്രട്ടറിയും റിസോഴ്സ് പേഴ്സണുമായ പി.കെ അനിൽകുമാർ സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും പഞ്ചായത്ത് സെക്രട്ടറി ആർ .ശശികുമാർ പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും അവതരിപ്പിക്കും. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.ടി. ചന്ദ്രൻ ചർച്ച നയിക്കും. വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ വേണുഗോപാൽ, ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എം.വി പ്രിയ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സന്ധ്യാമണി ജയകുമാർ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ സി. കെ. ഷിബു, ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.എസ് രാജേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.