
കുട്ടനാട് : മുട്ടാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഉമ്മൻചാണ്ടി മെമ്മോറിയൽ കോൺഗ്രസ് ഭവൻ ചാണ്ടി ഉമ്മൻ എം എൽ. എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബ്ലസ്റ്റൻ തോമസ് അദ്ധ്യക്ഷനായി. കെ. പി.സി.സി സെക്രട്ടറി കറ്റാനം ഷാജി, അനിൽബോസ്, ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ്, ടിജിൻ ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജെ.ടി. റാംസെ, കെ.ഗോപകുമാർ, ജോസഫ് ചേക്കോടൻ, തോമസുകുട്ടി മാത്യു, വിശ്വനാഥപിള്ള, വി.എൻ വിശ്വംഭരൻ, ബൈജു കെ.ആറുപറ തുടങ്ങിയവർ സംസാരിച്ചു.