
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 25-ാം നമ്പർ പള്ളാത്തുരുത്തി ശാഖയിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.മുൻ പ്രസിഡന്റ് പുഷ്ക്കരൻ, മണ്ണിശ്ശേരി എന്നിവരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു അധികാരം ഏറ്റെടുത്തു.ഭാരവാഹികളായി
പിസി.അജിതൻ(പ്രസിഡന്റ്), കെ ജി .മോഹനൻ(വൈസ് പ്രസിഡന്റ്), എൻ. ശശിധരൻ(സെക്രട്ടറി), കെ എം. ജയമോഹൻ(സ്‌കൂൾ മാനേജർ),എസ്. രമണൻ,എൻ റ്റി. വിവേകാനന്ദൻ, വിനേഷ് കുമാർ.വി,ജോബി, അഭിലാഷ്അശോകൻ, നബീഷ്( മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) , പി.സി. അപ്പുക്കുട്ടൻ,ഷാജി, സതീശൻ(പഞ്ചായത്ത് കമ്മിറ്റി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.