
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ കോമന പടിഞ്ഞാറ് ശാഖയുടേയും പോഷക സംഘടനകളുടെയും സംയുക്ത യോഗം ചേർന്നു. ശ്രീനാരായണ ഗുരുദേവ ദർശനത്തെ കുറിച്ചുള്ള പഠന ക്ലാസും ശിവഗി തീർത്ഥാടനവും നടത്തുവാൻ തീരുമാനിച്ചു.സന്തോഷ് കൃഷ്ണ കൃപ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശാഖാ യോഗം പ്രസിഡന്റ് പി. ദിലീപ് അദ്ധ്യക്ഷനായി. സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ, ശ്രീജി,മണിയമ്മ രവീന്ദ്രൻ, ജലജ ഉണ്ണികൃഷ്ണൻ, ലീലമ്മ ബോബൻ, ശ്രീദിവ്യ സതീഷ് എന്നിവർ സംസാരിച്ചു.