
അമ്പലപ്പുഴ: ശ്രീനാരായണ ഗുരുദേവ മഹാസമാധിയോടാനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 241-ാം നമ്പർ ശാഖയിലെ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർ, വിധവകൾ, അഗതികൾ, കിടപ്പു രോഗികൾ തുടങ്ങി ജാതി മത ഭേദമെന്യ നിർധനരായ 11 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം ശാഖ സെക്രട്ടറി ടി. പ്രദീപ്, ശാഖാപ്രസിഡന്റ് മോഹനൻ, ശാഖാവൈസ് പ്രസിഡന്റ് ബാബു എന്നിവർ ചേർന്ന് ശാന്തയ്ക്ക് നൽകി നിർവഹിച്ചു.യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിജീഷ് വിശ്വംഭരൻ,യൂത്ത് മൂവ്മെന്റ് ശാഖ ചാർജ് ശരത് ശശി,യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശ്രീരാജ് രാജേന്ദ്രൻ,വനിതാസംഘം പ്രസിഡന്റ് ബീന ജയകുമാർ, സെക്രട്ടറി ബീന ഗോപിദാസ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രതിനിധി ജിതിൻ ജെ. പ്രദീപ്, യൂത്ത് മൂവ്മെന്റ് എക്സിക്യൂട്ടീവ് ആൻഡ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,യൂത്ത് മൂവ്മെന്റ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.