ചേർത്തല:ബി.ഡി.ജെ.എസ് പട്ടണക്കാട് പഞ്ചായത്ത് പുന:സംഘടിപ്പിച്ചു. പ്രസിഡന്റായി എൻ.പി ശ്രീകാന്തിനേയും സെക്രട്ടറിയായി എസ്. അനിതയെയും,അനീഷ് തെക്കേവീട്ടിൽ,ഉഷാ ഉദയകുമാർ (വൈസ് പ്രസിഡന്റു മാർ),ആനന്ദകുട്ടൻ ആറാട്ട് വഴി,ഉഷപൊന്നൻ (സെക്രട്ടറിമാർ), മോളി കമലാസനൻ(ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി അംഗം പ്രകാശൻ കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. ചേർത്തല മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം അജി ഇടുപ്പുങ്കൽ, മണ്ഡലം സെക്രട്ടറി ജയൻ വേളാർവട്ടം,രജനി മുരളീധരൻ എന്നിവർ സംസാരിച്ചു. കമ്മറ്റി അംഗങ്ങളായി സതീശൻ,വി.കെ.അപ്പുജി, അജി ഇടുപ്പുങ്കൽ,എൻ.പി.ശ്രീദിൽ,കമലാസനൻ,പി.പി.യമുന,സുധർമ്മിണി സതീശൻ, അമ്പിളി അപ്പുജി, രജനി മധു, പുഷ്പാ മോഹനൻ, സോമവല്ലി നടേശൻ എന്നിവരെയും തിരഞ്ഞെടുത്തു.ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് അമ്പിളി അപ്പുജി സ്വാഗതവും പ്രസിഡന്റ് എൻ.പി.ശ്രീകാന്ത് നന്ദിയും പറഞ്ഞു.