
മാന്നാർ : കോഴിക്കോട് പേരാമ്പ്രയിൽ സമാധാനപരമായി യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിക്കും മറ്റ് യു.ഡിഎഫ് നേതാക്കൾക്കുമെതിരെ പ്രവർത്തകർക്കും പരിക്കേറ്റ പൊലീസിന്റെ അതിക്രമത്തിനെതിരെ കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പരുമല ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി മെമ്പർ മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. രാധേഷ് കണ്ണന്നൂർ, തോമസ് ചാക്കോ, സണ്ണി കോവിലകം, ഡി.നാഗേഷ് കുമാർ, ജോജി ചെറിയാൻ, തമ്പി കൗണടിയിൽ, അജിത്ത് പഴവൂർ, റ്റി.കെ ഷാജഹാൻ, സുജ ജോഷ്വ, സതീഷ് ശാന്തിനിവാസ്, തോമസ്കുട്ടി കടവിൽ, അനിൽ മാന്തറ, സജി വെട്ടിക്കാട്, പ്രദീപ് ശാന്തിസദൻ, ഹരി കുട്ടമ്പേരൂർ, രാജേഷ് നമ്പ്യാരേത്ത്, കെ.പി സേവ്യർ, വത്സലാ ബാലകൃഷ്ണൻ, കെ.സന്തോഷ് കുമാർ, സാം പോച്ചയിൽ, സാബു ട്രാവൻകൂർ, ജയപ്രകാശ് കാരാഴ്മ, രാധാമണി ശശീന്ദ്രൻ, സജി മെഹ്ബൂബ് , രാധാകൃഷ്ണൻ വേലൂർ മഠം, രാജേഷ് വെച്ചൂരേത്ത്, ശ്യാമപ്രസാദ്, പി.ജി.എബ്രഹാം, അസീസ് പരുമല എന്നിവർ സംസാരിച്ചു.