ആലപ്പുഴ: നഗരത്തിലെ വിവിധ വാർഡുകളിലെ കൃഷി ജീവനും ജീവിതവുമാക്കിയവർ ഒത്തു കൂടി. കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ആലപ്പുഴ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി കൂട്ടായ്മ രൂപീകരിച്ചത്. ആലപ്പുഴ നോർത്ത് പൊലീസ് ഇൻസ്പെക്ടർ എം.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ഒഫ് റെസിഡന്റ് സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ജോസ് ആറാത്തും പള്ളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സൗമ്യ രാജ് പദ്ധതി വിശദീകരണം നടത്തി. വിഷവിമുക്ത ജൈവ പച്ചക്കറി കൃഷിക്കായി പ്രതിജ്ഞയെടുത്തു. കോർവ്വ ജില്ലാ ഭാരവാഹികളായ ജമാൽ പള്ളാത്തുരുത്തി, ശുഭ ,മഞ്ജു, സാമൂഹ്യ പ്രവർത്തകൻ പ്രേം സായി ഹരിദാസ്,കർഷകനായ സുരേഷ് കുമാർ. വി, മുരളീധരൻ, മധു മാധവൻ എന്നിവർ സംസാരിച്ചു. അഡ്വ. ഗോപകുമാർ സ്വാഗതം പറഞ്ഞു. ജില്ലയിൽ 1000 വിഷരഹിത ജൈവ കൃഷിയിടങ്ങൾ ഒരുക്കുക, കർഷകർക്ക് മികച്ച വിപണിയൊരുക്കുക,ഗുണമേന്മയുള്ള വിത്തിനങ്ങൾ എത്തിച്ചു നൽകുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് കോർവ്വ ജനറൽ സെക്രട്ടറി സൗമ്യരാജ് പറഞ്ഞു.