
ചേർത്തല:രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മികവ് 2025 മെരിറ്റ് അവാഡും സ്പർശം പാലിയേറ്റിവ് പ്രവർത്തകർക്കുള്ള ആദരവും സിനിമ താരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ സംസ്ഥാന രക്ഷാധികാരി അഡ്വ. വി.എൻ. അജയൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.എച്ച്. സലാം ആമുഖ പ്രസംഗം നടത്തി.ഗാനരചയിതാവ് രാജീവ് ആലുങ്കൽ,എസ്. എൻ.ഡി.പി യോഗം ചേർത്തല മേഖലാ ചെയർമാൻ കെ.പി.നടരാജൻ, ഫൗണ്ടേഷൻ ഭാരവാഹികളായ ടി.കെ.അനിലാൽ,സി.ആർ.സാനു,യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ,കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്.ശരത്,കയർ കോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജേന്ദ്ര പ്രസാദ്,കുഞ്ഞുമോൻ,ബി.ഫൈസൽ,ബാബു മുള്ളൻചിറ,സി.ഡി.ശങ്കർ, ടി.എസ്.രഘുവരൻ,കെ.സി.ആന്റണി എന്നിവർ സംസാരിച്ചു.