
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിൽ പുതിയതായി നിർമ്മിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.രാജൻ നിർവഹിച്ചു. എച്ച് .സലാം എം .എൽ. എ അധ്യക്ഷനായി. ജില്ലാ കലക്ടർ അലക്സ് വർഗീസ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ .എസ് .സുദർശനൻ, വൈസ് പ്രസിഡന്റ് വി. എസ് .മായാദേവി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. രാജീവൻ, വി. എസ്. ജിനുരാജ്, എ. ഡി .എം ആശാ സി എബ്രഹാം,ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി, തഹസിൽദാർ എസ് അൻവർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.